ദൈവമേ കൈതൊഴാം കേള്ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം

എന്നുള്ളില് ഭക്തിയുണ്ടാകുമാറാകേണം
നിന്നെ ഞാനെന്നുമേ കാണുമാറാകേണം

നേര്വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്വരും സങ്കടം ഭസ്മമായീടണം

ദുഷ്ടസംസര്ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര് തോഴരായീടണം

നല്ലകാര്യങ്ങളില് പ്രേമമുണ്ടാക്കണം
നല്ലവാക്കോതുവാന് ത്രാണിയുണ്ടാക്കണം

കൃത്യങ്ങള് ചെയ്യുവാന് ശ്രദ്ധയുണ്ടാക്കണം
സത്യം പറഞ്ഞിടാന് ശക്തിയുണ്ടാക്കണം

ദൈവമേ കൈതൊഴാം കേള്ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണംSave This Page As PDF