മധുരപ്പതിനെഴുകാരീ…..
മധുരപ്പതിനെഴുകാരീ - എന്റെ
മധുരപ്പതിനെഴുകാരീ
ഹൃദയത്തറവാടിന് ഭാഗത്തിനെത്തിയ
മധുരപ്പതിനെഴുകാരീ (ഹൃദയ)
(മധുര)

നിധിയായ നിധിയാകെ നീയെടുത്തല്ലോ
മുതലായ മുതലാകെ നീയെടുത്തല്ലോ (നിധി)
കലവറ തന്നില് കാത്തു സൂക്ഷിച്ച
കനകക്കിനാക്കളും നീയെടുത്തല്ലോ (മധുര)

ആശതന്നറമെല്ലെ നീതുറന്നാലോ
ആയിരം കല്ലുള്ള മണിമാല കാണാം (ആശ)
ഒരു മോഹമുണ്ടേ ആ മാല നിന്റെ
ഓമല്ക്കഴുത്തിലെന് കയ്യിനാല് ചാര്ത്താന് (മധുര)

Save This Page As PDF