പ്രാണന്റെ പ്രാണനിൽ പ്രേമ പ്രതീക്ഷതൻ
വീണ മുറുക്കിയ പാട്ടുകാരാ…
പാടാൻ തുടങ്ങും മുമ്പെന്റെ മണിവീണ
പാടേ തകർത്തു നീ എങ്ങു പോയി?

ഒളം തുളുംബുമീ കണ്ണീർ ചമച്ചൊരീ
കാളിന്ദീ തീരത്തെ കൽപടവിൽ
സുന്ദര സ്വപ്നത്താൽ എന്നും നിനക്കൊരു
മന്ദാര മാല ഞാൻ കോർത്തിരിക്കാം

എത്ര വസന്തങ്ങൾ എത്ര ശിശിരങ്ങൾ
പൊട്ടിച്ചിരിച്ചു കടന്നു പോയി
എൻപ്രേമ പൂജതൻ പുഷ്പങ്ങൾ വാങ്ങുവാൻ
എന്നിട്ടും വന്നില്ലെൻ കൂട്ടുകാരൻ….

Save This Page As PDF