മാധവാ മാധവാ
മധുകൈടഭാന്തകാ

രാധികാ മനോനായക
രാജ രാജ വിരാജിതാ - പ്രിയ
രാസകേളീരഞ്ജിതാ

യമുനാ തീര വീഹാരാ
യദുകുല രാജകുമാരാ
പാപതാപ സംഹാരാ - പരി
പാലയ കൗസ്തുഭഹാരാ

ഗോപീജനവസനാപഹാരാ
ഗോവര്ദ്ധന ഉദ്ധാരണാ
സൃഷ്ടിസ്ഥിതിസംഹാര കാരണാ
ശ്രീകൃഷ്ണ നാരായണ കൃഷ്ണ കൃഷ്ണ

മദശിഖിപിഞ്ച മനോഹര ചൂടും കൃഷ്ണാ
മണിമയരത്നഭരോജ്ജ്വലമകുടം കൃഷ്ണാ
മൃഗമദതിലകിത ചാരുലലാടം കൃഷ്ണാ
മുരളീവിഗളിത ഗാനപ്രകടം കൃഷ്ണാ

കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയSave This Page As PDF