മായാമയനുടെ ലീലാ അതു
മാനവനറിയുന്നീലാ
ജഗമൊരു നാടകശാലാ ഇതില്‍
ആടാതാര്‍ക്കും മേലാ മേലാ
മായാമയനുടെ ലീലാ……

സൂത്രധരന്‍ തരുമാജ്ഞനടത്തുക
മാത്രം നമ്മള്‍ക്കൊരുവേല
വേഷം കെട്ടുക നടനം ചെയ്യുക
വേണ്ടെന്നോതാനാളില്ലാ
മായാമയനുടെ ലീലാ….

പണ്ഡിതനാണെന്നൊരു ഭാവം വെറും
പാമരനല്ലോ നീ പാവം
പലതുമറിഞ്ഞു വേണ്ടതറിഞ്ഞി-
ല്ലെല്ലാമേ നിന്‍ വ്യാമോഹം
മായാമയനുടെ ലീലാ….

മരണം വന്നുവിളിയ്ക്കുമ്പോളൊരു
ശരണം തരുവാനാളില്ലാ
പണവും പദവിയുമൊന്നും തന്നെ
തുണയായ് കൂട്ടിനു വരുകില്ലാ
മായാമയനുടെ ലീലാ….Save This Page As PDF