ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ

കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ
കണ്ണുപോയാലെന്തെനിക്കെന്‍ കരളിന്‍ കണ്ണുതുറന്നെടാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ

ഉള്ളില്‍ വാഴും നിന്നെയല്ലാതൊരുവരെ ഞാന്‍ കാണൊലാ
ഓടക്കുഴലിന്‍ നാദമല്ലാതൊന്നുമിനിഞാന്‍ കേള്‍ക്കൊലാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ

ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ?
ഒട്ടുനേരം എന്നടുത്തൊന്നൊട്ടി നിന്നാലെന്തെടാ?
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ


Save This Page As PDF