ദേവാ നിന്നിലുറച്ചിടുന്ന ഹൃദയം
നല്കാതെനിക്കെന്തിനീ -
ദേവാരാദ്ധ്യ മനോജ്ഞമാമഴകുമി -
ത്താരുണ്യവും തന്നു നീ

പൂവല്മെയ്യിതു വേണ്ട വേണ്ടഖിലവും
കൈക്കൊണ്ടു തൃക്കാല്ക്കലീ -
പാവത്തിന്നഭയം തരൂ ഹൃദയസൗ -
ന്ദര്യം തരൂ മാധവാ

Save This Page As PDF