ദൂരേന്നു ദൂരേന്നു വന്നവരേ നിങ്ങള്
ആരാരോ ആരാരോ മന്നവരേ (ദൂരേന്നു)
ഊരെന്ത് പേരെന്ത് നല്ലവരേ പുത്തന്
പട്ടുടുപ്പുമിട്ടു വന്ന വല്ല്യവരേ (ദൂരേന്നു)

അഴകിന്റെ പൂന്തോപ്പില് വന്നവരേ ഞാന്
ആടിയാല് സമ്മാനം എന്തുതരും ? (അഴകിന്റെ)
അറിയാതെ ആട്ടം രസിപ്പവരേ എന്നെ
അറിയാതെ ആട്ടം രസിപ്പവരേ എനി-
ക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു)

അഭിനന്ദനത്തിന്റെ പൂക്കള് വേണ്ട
എനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (അഭിനന്ദന)
പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന് ഈ
പരമമനോഹര നൃത്തം കാണാന് (ദൂരേന്നു)Save This Page As PDF