�കെട്ടിയകൈകൊണ്ടീ മംഗല്യസൂത്രം
പൊട്ടിച്ചെറിയരുതേ
നീട്ടിത്തരുന്നൊരീ പാനപാത്രം
തട്ടിക്കളയരുതേ വെറുതേ
തട്ടിക്കളയരുതേ….

പുതുമകള്‍ മായും മുന്‍പേ താരുണ്യ
പൊന്നൊളി മങ്ങും മുന്‍പേ
പുണ്യത്തിടമ്പേ എന്നാശതന്‍ നാമ്പു
നുള്ളരുതേ എന്നെ തള്ളരുതേ
(കെട്ടിയ)
പൂജയ്ക്കു കത്തിച്ചൊരീ ഭദ്രദീപം
ഊതിക്കെടുത്തരുതേ
കെഞ്ചിപ്പറയുമെന്‍ നെഞ്ചിലെ വേദന
കേള്‍ക്കാതിരിക്കരുതേ…
കേള്‍ക്കാതിരിക്കരുതേ…�kettiyakaikondee mangalya soothram

Save This Page As PDF