പൂവിനു മണമില്ലാ നിലാവിനു കുളിരില്ലാ
നിന്നെക്കാണും കണ്ണിനു വേറെ
ഒന്നിനുമഴകില്ലാ

കാണുവതെല്ലാം നിന് രൂപം
കാതില് വീഴ്വത് നിന് നാദം
കണ്ണിനുമെന്റെ കരളിനും വേറെ
ഒന്നിനുമിടമില്ലാ
പൂവിനു മണമില്ലാ…..

നിന് മൃദുപുഞ്ചിരി പൊഴിയുമ്പോള്
മറഞ്ഞുപോകും മറ്റെല്ലാം
നിന് മിഴിമൊട്ടുകള് വിരിയും നേരം
മറക്കുമെല്ലാം ഞാന്
പൂവിനു മണമില്ലാ……….

അരികില്ത്തന്നെ വാഴുകിലും
അകന്നു ദൂരെ പോവുകിലും
ഉറങ്ങിടുമ്പോള് കനവില് വരും നീ
ഉണരുകില് നിനവില് വരുംSave This Page As PDF