പ്രിയമാനസാ നീ വാ വാ
പ്രേമമോഹനാ ദേവാ
വാതില് തുറന്നു നിന്
വരവും കാത്തിരിപ്പൂ ഞാന്
(പ്രിയമാനസാ)

ആടകള് അണിഞ്ഞെന്റെ
ആത്മനാഥാ നിന് മുമ്പില്
ആടണം എനിക്കൊന്നു
മനം കുളിരെ ദേവാ
(പ്രിയമാനസാ)

പല്ലവാധരങ്ങളില്
പുല്ലാങ്കുഴല് ചേര്ത്ത്
സല്ലീലം അതിലൂടെ
പ്രേമസാമ്രാജ്യം തീര്ത്ത
നായകാ നിന്നോടൊത്തു
നടനം തുടങ്ങീടുമ്പോള്
ആത്മാവില് എനിക്കെന്തൊ-
രാനന്ദമാണ് ദേവാ
(പ്രിയമാനസാ)

Save This Page As PDF