കാവിലമ്മേ കരിങ്കാളി
കാത്തുതുണയ്ക്കണമേ

ഹോ…

മേമല വാഴണ ദൈവങ്ങളേ
ഈ മലവന്നു തുണയ്ക്കണിയോ
കരിമലവാഴണ ദൈവങ്ങളേ
ഒരു വരം തന്നു തുണയ്ക്കണിയോ

കന്നിമാംകുന്നിലമ്മേ
മുന്നില് വാ കാവിലമ്മേ

ആരിയന്കാവിലെ ദൈവങ്ങളേ
വീര്യം തന്നു തുണയ്ക്കണിയോ
കാട്ടിനു കൂട്ടായ ദൈവങ്ങളേ
കാണിക്കിടാത്തരെ തുണയ്ക്കണിയോ

കന്നിമാംകുന്നിലമ്മേ
മുന്നില് വാ കാവിലമ്മേ

കാട്ടുമുണ്ടനെക്കരടിക്കുട്ടനെ
ക്കണ്ടംതുണ്ടനെത്തലവെട്ടി
ഊട്ടൊരുക്കണ കാടമ്മക്കടെ
ഉറ്റോരുമ്മേ മൂത്തോരേ

കന്നിമാംകുന്നിലമ്മേ
മുന്നില് വാ കാവിലമ്മേ

ഓടിയോടിയോടിയോടിവന്നേ
ആടിയാടിയാടിയാടിനിന്നേ

കന്നിമാംകുന്നിലമ്മേ
മുന്നില് വാ കാവിലമ്മേSave This Page As PDF