നല്ലനല്ല കയ്യാണല്ലോ കൊച്ചു കാട്ടുപെണ്ണേ
അല്ലലെല്ലാം തീരും നിന്റെ നല്ലകാലം വന്നേ…(2)
ഒരുത്തൻ നല്ലൊരു കരുത്തൻ നിന്നുയിർ
തരത്തിൽ കാത്തൊരു വീരൻ…
ഒളിച്ചുവന്നല്ലോ കുടിയിരിപ്പതുണ്ടൊളിപെറും സുകുമാരൻ…

കഴുത്തിൽ ചിപ്പിയും കുറത്തിവേഷവും കണ്ടോ…
ചന്തമുണ്ടോ…
തെളിഞ്ഞാൽ കഴുത്തുപോമെന്നു് അറിയുന്നുണ്ടോ…
എടീ അറിയുന്നുണ്ടോ…എടീ അറിയുന്നുണ്ടോ…
(കഴുത്തിൽ ചിപ്പിയും…)

അതറിഞ്ഞുതന്നെ വന്നതാണു തെന്മലക്കാരീ
പറഞ്ഞിടേണ്ട വടമലക്കാർ പതറുകയില്ലാ…(2)
അമ്മലയരയൻ ഇമ്മലേൽ വന്നാൽ അപ്പോൾ വെട്ടും അതല്ലേ ചട്ടം
അങ്ങിനെയായാൽ അണ്ണനപായം വന്നിടുമെന്നാണോ…
ഇങ്ങു വന്നാൽ എന്താണോ…
കഴുത്തിൽ ചിപ്പിയും കുറത്തിവേഷവും കണ്ടോ…

നേരു തന്നെ നിന്റെയണ്ണൻ പോരുവതില്ലാ..
ഇതു കാരണമല്ലേ…
ആഹാ…അമ്പടി കള്ളീ എന്നെ വിരട്ടാൻ
വമ്പുകളൊന്നും ചൊല്ലേണ്ട…
അമ്പോ നിന്റെ കുറുമ്പി ചൊന്നതു വമ്പാണെന്നു നിനയ്ക്കേണ്ട…
കൊമ്പൻ നിന്നെ കാണാനെന്നും കൊമ്പുവിളിച്ചു വരുന്നില്ലേ…
കൊമ്പനു വരുവാൻ തടവില്ലാ…
ആ കൊമ്പനുമേലേ ഇരിപ്പവനോ…
എന്തു വരുതി വന്നാലും ആരു വഴി തടഞ്ഞാലും..(2)
ഇരുമലർ നാം ഒരു മലരായ് മരുവുമെന്നാളും..കാട്ടിൽ
പുലരുമെന്നാളും…(2)

Save This Page As PDF