മലമുകളില് മാമരത്തിന്
മാണിക്കച്ചെറുകൂടു്
ചെറുകൂട്ടില് പാടിടുമെന്
ചേലുള്ള കിളിമകളേ
(മലമുകളില്)

കന്നിയവള് കൈരണ്ടും
പൊന്നിലഞ്ഞിപ്പൂത്തണ്ടു്
ചെഞ്ചുണ്ടില് വിരിയുമല്ലോ
ചെമ്പകത്തിന് പൂച്ചെണ്ടു്
പൊന്വണ്ടു നുകരാത്ത
പൂവിന്തേനേ

മാന്പോലെ കണ്ണെഴുതി
മയില്പോലെ നടനടന്നു്
ഞാന് വരുമാവഴിയില്
തേന്മൊഴി നിന്നീടുമേ

കരള് നിറയും സ്നേഹത്തിന് കണിമലരേ (2)

(മലമുകളില്)Save This Page As PDF