(പു) നാണത്താല് പാതിവിരിഞ്ഞോ -
രോണപ്പൂവിലൊരൊളിയമ്പു്
ആ മലരമ്പു തറച്ചു പിടയ്ക്കും
പ്രേമം കൊണ്ട കരള്ക്കാമ്പു്

(സ്ത്രീ) മാരന്റെ മനസ്സു മയക്കണ
മൊഴിക്കകത്തൊരു വലയുണ്ടു്
വീശിയെറിഞ്ഞാലക്കിളിവലയില്
വീഴാതേതൊരു കിളിയുണ്ടു്

(പു) തൊട്ടുതൊട്ടുചെന്നാല്
ഞെട്ടിപ്പിരിയും
തൊട്ടുപോയാലവളോ
പൊട്ടിവിരിയും

(സ്ത്രീ) കിട്ടും കനി ഇനിയും
കിട്ടീല്ലെങ്കില് പുളിക്കും
മട്ടുമാറ്റും മീശക്കൊമ്പന്
മങ്കയെക്കണ്ടാല്

(പു) പാലമരപ്പൂക്കള്
പന്തലിടുന്നേ
(സ്ത്രീ) നീലമലച്ചോല പാട്ടുപാടുന്നേ..
മുല്ലവള്ളിയാര്ക്കോ കല്ലുമാല കോര്ത്തു
കല്യാണമൊരുക്കുന്നു കാട്ടുറാണിക്കു്
(പു) ഈ കാട്ടുറാണിക്കു്Save This Page As PDF