കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ?

തിരകളാം കരിംജടകള് ചിക്കി
നുരയും പതയും തുപ്പി
അട്ടഹസിക്കും നിന് കൈകളിലെന്
മുക്കുവനലയുകയാണല്ലോ

കൊലയറകളിലെ ഭൂതത്താന്മാര്
അലറുകയാണകലേ
അവരുടെ മരണച്ചുഴികളില് വീഴാതവനെ
തിരികെത്തരുകില്ലേ?Save This Page As PDF