�ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും തോഴന്
എവിടെയായിരിക്കും?

ഒരുപോളക്കണ്ണടച്ചൊന്നു മയങ്ങീ-
ട്ടൊരുപാടുനാളായീ ഒരുപാടുനാളായീ
ഒരു കാറ്റു വീശുമ്പോള് ഒരു മിന്നല് കാണുമ്പോള്
അറിയാതെ പിടയുന്നു ഞാന് തോഴാ
അറിയാതെ പിടയുന്നു ഞാന്

ഇടവപ്പാതിയില് ഇളകിമറിയും
കടലില് പോയവനേ കടലില് പോയവനേ
ഒരുകൊച്ചുപെണ്ണിനെ സ്നേഹിച്ചുപോയതി-
ന്നകലേണ്ടി വന്നവനേ
പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ
പോരാറായില്ലേ നീ പോരാറായില്ലേ
നീ പോരാറായില്ലേ?Save This Page As PDF