തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ വീട്ടീന്നോ
വരുന്നതെവിടുന്നെവിടുന്നാണെന്
വാനമ്പാടീ വാനമ്പാടീ

ഒന്നു ദൂരെക്കണ്ടേയുള്ളു കണ്ണുകള് തമ്മിലിടഞ്ഞു
പുഞ്ചിരിപൊട്ടി വിടര്ന്നേയുള്ളു പുളകം കൊണ്ടു നിറഞ്ഞു
ഹൃദയം പുളകം കൊണ്ടു നിറഞ്ഞൂ
ആ……..

സ്വരസുധയൊന്നു നുകര്ന്നേയുള്ളു സ്വര്ഗ്ഗം മുന്നില് വിരിഞ്ഞു
നൂറു നൂറു സങ്കല്പ്പങ്ങള് നൂപുരമണികളണിഞ്ഞൂ
തങ്ക നൂപുരമണികളണിഞ്ഞു
ആ…..

പാര്വണശശികല മെത്ത വിരിക്കും പാതിരാവിന്നരമനയില്
ഒരുങ്ങിനില്ക്കും ഞാനൊരുനാളില് ഒരു മലര്മാലയുമായി
നാഥന്നൊരു മലര്മാലയുമായി
ആ………..

Save This Page As PDF