വരമരുളുക വനദുര്ഗ്ഗേ ദുര്ഗ്ഗേ
വസന്തവന രുദ്രേ ദുര്ഗ്ഗേ
വരമരുളുക വനദുര്ഗ്ഗേ

കര്പ്പൂരത്താലങ്ങള് നടയില് കൊളുത്തി
ചെത്തിപ്പൂമാലകള് മേനിയില് ചാര്ത്തി
സംക്രമസന്ധ്യകള് വഴിപാടുനേരുന്നു
കുങ്കുമക്കാവടി അഭിഷേകങ്ങള്
വരമരുളുക വനദുര്ഗ്ഗേ…….

പൂജിച്ചെടുത്തോരീ പൊന്നുടവാളും
പൂവും പ്രസാദവും പഞ്ചാമൃതവും
അടിയങ്ങള്ക്കരുളണം അഷ്ടൈശ്വര്യങ്ങള്
അന്നപൂര്ണ്ണേശ്വരി മംഗളദായിനി
വരമരുളുക വനദുര്ഗ്ഗേ…….Save This Page As PDF