പാലാഴിക്കടവില് നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ

കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്ക്കണ്ണാടിയെനിക്കുതരൂ

കരളിലെ കടലില് കാണാക്കടലില്
കണ്വല വീശും കളിത്തോഴി
കടമിഴിക്കോണില് സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ

കാര്ത്തികരാവിന് കല്പ്പടവിങ്കല്
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്?
പൂത്താലി പൂത്താലി
പൂവമ്പന് തന്ന പൂത്താലി

Save This Page As PDF