മുങ്ങി മുങ്ങി മുത്തുകള് വാരും മുക്കുവനേ
ഓ മുക്കുവനേ
മുന്നാഴിമുത്തു കടംതരുമോ കടംതരുമോ
ഓ…
മുങ്ങാതെ കിട്ടിയമുത്തേ മൂവന്തി മിനുക്കിയ മുത്തേ
മുന്നൂറു മുത്തംകടംതരുമോ?

പടിഞ്ഞാറു പടിഞ്ഞാറുണ്ടൊരു പാലാഴി ഒരു പാലാഴി(2)
പാലാഴിക്കക്കരെയല്ലെ പവിഴക്കൊട്ടാരം പുത്തന് പവിഴക്കൊട്ടാരം…
കറുത്തവാവും വെളുത്തവാവും
കണികണ്ടുണരും കൊട്ടാരത്തില്
മുത്തിനുപോണൂ ഞാന് മുത്തിനുപോണൂ ഞാന്…
(കറുത്തവാവും..വെളുത്തവാവും……)
(മുങ്ങിമുങ്ങി…)

പച്ചപ്പവിഴക്കല്ലുകള് കോര്ത്തൊരു പാദസരം ഞാന് കൊണ്ടുതരാം(പച്ച..)
കടപ്പുറത്തെ കക്കകള് കൊണ്ടൊരു കളിവീടുണ്ടാക്കാം
ഞാനൊരു കളിവീടുണ്ടാക്കാം
കിളുന്നു പെണ്ണേ കിലുങ്ങു പെണ്ണേ
കിനാവുതീര്ക്കും നിന് കളിവീട്ടില്
വിരുന്നിനെത്തും ഞാന് വിരുന്നിനെത്തും ഞാന്..
(കിളുന്നു പെണ്ണേ… കിലുങ്ങു പെണ്ണേ…)
(മുങ്ങി മുങ്ങി…)


Save This Page As PDF