ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്
താലോലം കിളി താലോലം
താണിരുന്നാടും പൊന്നൂഞ്ഞാല്( ഊഞ്ഞാലൂഞ്ഞാല്)

പൂന്തേന് ചുണ്ടിലൊരുമ്മ
പുഞ്ചിരിപ്പാല്ക്കുടം കൊണ്ടുനടക്കും
പൂന്തേന് ചുണ്ടിലൊരുമ്മ(ഊഞ്ഞാലൂഞ്ഞാല്)
പൂപോലുള്ള നിലാവത്തെത്തിയ
പൂക്കിലത്തുമ്പീ പോരൂല്ലേ
കനകക്കാല്ത്തള കാലില് കെട്ടി
കഥകളിനൃത്തങ്ങളാടൂലേ
കഥകളിനൃത്തങ്ങളാടൂലേ?
ഊഞ്ഞാലൂഞ്ഞാല്…..

മാമ്പൂ കണ്ടും മക്കളെക്കണ്ടും
മാടം കെട്ടും പൂങ്കുയിലേ
കൊഞ്ചും മൊഴിക്കുഞ്ഞിനു നിന്റെ
കുഞ്ഞോലക്കുഴല് നല്കൂലേ
ഊഞ്ഞാലൂഞ്ഞാല്…..


Save This Page As PDF