ഞാനൊരു കഥ പറയാം
ഓ ഹോ
മാനോടൊത്തു വളര്ന്നൊരു
മാനിനി തന്
ങു് ഹാ
(ഞാനൊരു)

മാന്തളിരൊത്തൊരു മെയ്യഴകാര്ന്നു
മാമുനികന്യക കാട്ടില് വളര്ന്നു
മാമുനിക്കെങ്ങിനെ കന്യകയെ കിട്ടും
കിന്നാരം ചോദിച്ചാലുത്തരം മുട്ടും
(ഞാനൊരു)

അടവിയിലങ്ങൊരു രാജാവു് വന്നു
അവളിലൊരാനന്ദ ലോകമുണര്ന്നു
ആനന്ദലോകത്തിലെന്തു നടന്നു
ആരുമറിയാതെ വേളി നടന്നു
(ഞാനൊരു)

പൊന്നുമകളുടെ കല്യാണക്കാര്യം
പുണ്യനിധിയാകുമച്ഛനറിഞ്ഞു
അച്ഛനറിഞ്ഞപ്പോഴെന്തോന്നുരച്ചു
എന്തോന്നുരക്കാന് ആശിര്വദിച്ചു
(ഞാനൊരു)
Save This Page As PDF