താലോലം തങ്കം താലോലം
തങ്കക്കിനാവുകൾ കണ്ടു കണ്ട്
സങ്കല്പ സംഗീതം കേട്ടു കേട്ട്
ആനന്ദത്തൊട്ടിലിൽ ആടിയാടി
ആരോമലേ നീയുറങ്ങുറങ്ങ്
താലോലം തങ്കം താലോലം

ആയിരമായിരം ആശാമലരുകൾ
വാരി വിരിച്ചോരെൻ ശയ്യയിൽ നീ
ആലോല പൂന്തെന്നലേട്ടു മയങ്ങൂ
ആത്മാവിൽ വന്ന വിരുന്നുകാരാ
താലോലം തങ്കം താലോലം

എത്രനാളായി മധുര പ്രതീക്ഷ തൻ
ഇങ്കു കുറുക്കി ഞാൻ കാത്തിരുന്നു
മുത്തു പൊഴിയുമീ തേൻ ചുണ്ടിൽ
ചേർത്തൊരു മുത്തം പകരാൻ കൊതിച്ചിരുന്നു
മുത്തം പകരാൻ കൊതിച്ചിരുന്നുSave This Page As PDF