യാത്രക്കാരാ വഴിയാത്രക്കാരാ
എരിവെയിലേറ്റു തളര്ന്നുവരും
വഴിയാത്രക്കാരാ
ഈ തണലിലിരിക്കൂ
തലയിലിരിക്കും ചുമടുകളിവിടെയിറക്കൂ…
യാത്രക്കാരാ വഴിയാത്രക്കാരാ

വെള്ളം വീഞ്ഞായ് മാറ്റിയ തൃക്കൈ
നിന്നെ തടവാനുണ്ടിവിടെ
തന്നെപ്പോല് തന്നയല്വാസിയെയും
സ്നേഹിക്കും കരളുണ്ടിവിടേ…..
യാത്രക്കാരാ വഴിയാത്രക്കാരാ

ഉള്ളതു പകുതി പകര്ന്നു കൊടുക്കും
വിശക്കുമന്യനു നീ
ഉടുതുണിയില്ലാതവനലയുമ്പോള്
ഉടുപ്പിടാതേ നീ
യാത്രക്കാരാ വഴിയാത്രക്കാരാ

പറവകള് കൂട്ടിലിരിക്കുമ്പോള്
പാമ്പുകള് മാളം പൂകുമ്പോള്
മനുഷ്യപുത്രനു തലചായിക്കാന്
ഇടമില്ലായെന്നോ…Save This Page As PDF