കണ്ടോട്ടെ ഒന്നു കണ്ടോട്ടെ കണ്ടു
കണ്ണിനു സാഫല്യം കൊണ്ടോട്ടെ!

മുല്ല നീയല്ലേ മുക്കുറ്റി നീയല്ലേ
മല്ലിക നീയല്ലേ മന്ദാരം നീയല്ലേ

കണ്ണിന് മുന്പില് കവിതകള് നീര്ത്തുന്നു
മണ്ണും വിണ്ണും മാരിവില്ലും
പൂവാടി നീയല്ലേ പൂമരം നീയല്ലേ
പുഞ്ചപ്പൊന് പാടങ്ങള് നിങ്ങളല്ലേ!

പാലൊളിവാനത്തു പട്ടുവിരിക്കുന്ന
നീലമേഘങ്ങള് നിങ്ങളല്ലേ!
കാടിന്നു വെള്ളിച്ചിലങ്ക പണിയുന്ന
കാനനച്ചോലകള് നിങ്ങളല്ലേ!

Save This Page As PDF