കണ്ടുഞാൻ….കണ്ടുഞാൻ….
നിൻമുഖം… നിൻ മുഖം
കണ്ടുഞാൻ… നിൻ മുഖം
കേട്ടു ഞാൻ നിൻ സ്വരം

ദിവ്യപ്രേമത്തിൻ യമുന തന്നിൽ
നല്ല താമരത്തോണിയേറി
ദിവ്യപ്രേമത്തിൻ യമുന തന്നിൽ
നല്ല താമരത്തോണിയേറി
പാടിനീവന്നു… പടവിലിരുന്നു
പാടെ തരിച്ചു ഞാൻ നിന്നു (കണ്ടു)

നിന്നെ പൂജിക്കാൻ ഞാൻ മറന്നു
സ്നേഹം യാചിക്കാൻ ഞാൻ മറന്നു
നിന്നെ പൂജിക്കാൻ ഞാൻ മറന്നു
സ്നേഹം യാചിക്കാൻ ഞാൻ മറന്നു
പുള്ളിമാനെപ്പോൽ ഓടിയൊരെന്നെ നീ
പുള്ളിമാനെപ്പോൽ ഓടിയോരെന്നെ നീ
കല്യാണമാലയാൽ കെട്ടി (കണ്ടു)

Save This Page As PDF