ഗോകുലത്തില് പണ്ടു്പണ്ടു്
ഗോപബാലന് കാട്ടിയൊരു
കുസൃതികള് ചൊല്ലൂ സഖി
അതു കേള്ക്കാന് ആനന്ദമല്ലോ സഖി

വെണ്ണനെയു് കവര്ന്നതും
മണ്ണുവാരി തിന്നതും
അമ്മയെ മയക്കീടുവാന്
വാ പൊളിച്ചു നിന്നതും

പരിചൊടു ചൊല്ലു സഖി
അതു കേള്ക്കാന് ബഹുരസമല്ലോ സഖി

ഓമനിച്ചുവന്നെടുത്ത പൂതനയെ കൊന്നതും
ഓടിച്ചെന്നു ഗോപികള് തന് ആടകള് കവര്ന്നതും
കാളിന്ദിയില് ചെന്നതും കാളിയനെവെന്നതും
കാടുതോറും കാലികളെ മേച്ചുനടന്നതും

കഥകള് ചൊല്ലു സഖി
അതു കേള്ക്കാന് കൗതുകമല്ലോ സഖി

ഓടക്കുഴലൊച്ച കേട്ടു ഗാപികമാര് വന്നതും
പാടിനൃത്തമാടി രാസകേളികള് തുടര്ന്നതും
രാധയരികില് നിന്നതും
കാതിലെന്തോ ചൊന്നതും
കണ്ടുനിന്ന കാമിനിമാര് നാണിച്ചകന്നതും

സരസമായു് ചൊല്ലൂ സഖി
അതു കേള്ക്കാന് സന്തോഷമല്ലോ സഖിSave This Page As PDF