വാടരുതീ മലരിനി അതിനെന്തു വേണം
ആടകള് വേണോ അലങ്കാരങ്ങള് വേണോ
മന്ദഹാസ രസമിതു മായാതിരുന്നാല്
ഒന്നുമില്ലാശ എന് ഹൃദയേശാ
(വാടരുതീ )

എന് പ്രണയവനികയിലെ പാരിജാതമേ
പകരണമെന് കരളിനു നറുമണമെന്നും
അലിയണമീ മുരളിയിലെന് മാനസമെന്നും
നുകരണമീ ജീവിതത്തില് മധുരസമെന്നും
പ്രേമമലര് മാലയിതു ചൂടണമെന്നും
അനുരാഗ ഗീതമിതു പാടണമെന്നും
(വാടരുതീ )

മഹിയിലൊരു പുരുഷനു തന് ജീവിതസ്വര്ഗ്ഗം
മതി കവരും മാനിനിതന് പുഞ്ചിരിയല്ലോ
മാനിനി തന് ചിരിമായാന് കാരണമെന്നും
കണവനെ കാണാതിരിക്കും വേദനയല്ലോ
എങ്കില് നിന്നെ വിട്ടിനി ഞാന് പോകുകയില്ല
എങ്കിലെന്റെ മന്ദഹാസം മായുകയില്ല
പോകരുതേ പുതുവസന്തം ഇനിയൊരുനാളും
പോകരുതെന് അരികില്നിന്നും ഇനിയൊരുനാളും
(വാടരുതീ )

Save This Page As PDF