ഇടതുകണ്ണിളകുന്നതെന്തിനാണോ - എന്റെ
ഇടതുകൈ തുടിക്കുന്നതെന്തിനാണോ (ഇടതു കണ് )
മനസ്സിനിണങ്ങിയൊരു മാരനിന്നു വരുമേ
മധുരക്കിനാവുകള് നിജമായി തീരുമേ

ഇടതുകണ്ണിളകുന്നതതിനാവാം - നിന്റെ
ഇടതുകൈ തുടിക്കുന്നതതിനാവാം

മാരനവനാരു സഖീ മാവേലി മന്നനോ
മാനിയാകും ഇന്ദ്രനോ മാനത്തെ ചന്ദ്രനോ
മന്നനാവാം സഖീ മന്നവേന്ദ്രനാവാം
ഇന്ദ്രനെയും ചന്ദ്രനേയും വെന്നവനുമാവാം

പുതുമാരന് വരുമ്പോള് ഞാനെന്തു ചെയ്യണം
അതുമിതും ചോദിച്ചാല് ഞാനെന്തു ചൊല്ലണം
എങ്ങനെ ഞാന് നില്ക്കണം എങ്ങനെ ഞാന് നോക്കണം
എങ്ങനെ വിളിക്കണം ഞാനെന്തെല്ലാം ഒരുക്കണം

താമരക്കുളത്തിലൊന്നു നീന്തിക്കുളിക്കണം
തലയൊന്നു പിന്നണം താഴമ്പൂ ചൂടണം
തളിര് പട്ടുചേല ചുറ്റി ചേലില് ഒരുങ്ങണം
തങ്കവര്ണ്ണക്കുറിയിട്ടു ചന്തം വരുത്തണംSave This Page As PDF