പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ
എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോള്
എന്താ നീയൊന്നും മിണ്ടാത്തെ
എന്താ നീയൊന്നും മിണ്ടാത്തെ

അന്ന് നാം രണ്ടാളും ആഞ്ഞിലിക്കാടിന്റെ
പിന്നിലൊളിച്ചു കളിച്ചില്ലേ ?
ഇന്നെന്നെ കാണുമ്പോള് ഒറ്റയ്ക്ക് വാതിലിന്
പിന്നിലൊളിക്കുന്നതെന്താണ് ?
(പണ്ടെന്റെ ……)

മുന്നില് കണ്ടപ്പോള് കണ്മുന താഴ്ത്തി നീ
മണ്ണില് വരച്ചിട്ടതെന്താണ് ?
മറ്റുള്ളോര്ക്കൊന്നും അറിയാത്ത ഭാഷയില്
കത്ത് കുറിച്ചിട്ടതെന്താണ് ?

തെല്ലകലത്തൊരു മാടം ഞാന് വെച്ചിട്ടു-
ണ്ടല്ലി മലര്ക്കിളീ ആറ്റക്കിളീ
ഒന്നങ്ങുവന്നാല് ഒന്നിച്ചിരുന്നാല്
അന്നത്തെപ്പോലെ കഥ പറയാം
(പണ്ടെന്റെ …)

Save This Page As PDF