മദനപ്പൂവനം വിട്ടു മണവാളന് വന്നു്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണു്

ചന്ദ്രികപോലൊരു സുന്ദരിയാണെ
മുന്തിരിവിരിയും പുഞ്ചിരിയാണെ
അന്തിവിളക്കിന് പൊന്തിരിയാണെ

മഴവില്ലു പലവട്ടം മിഴിക്കുള്ളില് തെളിഞ്ഞു്
കദളിത്തൈവാഴക്കൂമ്പു് കവിളത്തു് വിരിഞ്ഞു്

കണ്ണെത്താതുള്ളൊരു ദൂരത്തു് - ഒരു
പൊന്നിന്കിനാവിന്റെയോരത്തു്
എത്താത്ത കൊമ്പത്തു് കൂടൊന്നു കൂട്ടുവാന്
എന്തിനു മോഹിച്ചു തത്തമ്മേ

തത്തമ്മച്ചിറകൊത്ത വെറ്റിലവേണം
കസ്തൂരിമണമൊത്ത കളിപ്പാക്കു വേണം
റങ്കുള്ളപൈങ്കിളികള് കൈകൊട്ടിപ്പാടേണം

മോഹത്തിന് പൂന്തേന് കുടിച്ചാലോ - പാരില്
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന് പൂച്ചെടി മണ്ണില് പലപ്പോഴും
പൂത്തുതളിര്ക്കില്ല തത്തമ്മേ
(മദനപ്പൂവനം)Save This Page As PDF