� enthoru thontharavu ayyayyo


എന്തൊരു തൊന്തരവു അയ്യയ്യോ എന്തൊരു തൊന്തരവ്‌
ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ്‌ കിട്ടാൻ
എന്തൊരു തൊന്തരവ്‌ (ഒരു സുന്ദരി..)
എന്തൊരു തൊന്തരവ്‌ അയ്യയ്യോ എന്തൊരു തൊന്തരവ്‌

പന്തലിൽ കെട്ടണം പത്തയ്മ്പതാളുക്കു പന്തിയൊരുക്കേണം (2)
ജാതകമൊക്കണം ജാതിയും നോക്കണം ജ്യോതിഷം ചേരേണം (2)
മോതിരം മാറേണം കോടികൊടുക്കേണം താലിയും കെട്ടേണം
കഴുത്തിൽ താലിയും കെട്ടേണം (മോതിരം…) (എന്തൊരു..)

ചെക്കനും പെണ്ണിനും പ്രേമമില്ലെങ്കിലും നാട്ടാർക്കു പുല്ലാണ്‌
പക്ഷെ സൽക്കാരത്തിന്‌ മോശം വന്നാൽ പന്തലിൽ തല്ലാണ്‌ (2)
പണ്ടേക്കു പണ്ടേ നാം ഒന്നാണെങ്കിലും നാട്ടാർക്ക്‌ പറ്റൂല്ല (2)
പണ്ടത്തെ ഗാന്ധർവ്വ കല്യാണം പോലുമവർക്ക്‌ പിടിക്കൂല (2)(എന്തൊരു..)

Save This Page As PDF