കാല്വരീ കാല്വരീ കാല്വരീ
കാലചരിത്രമായ് മാറി നീ

തന്നെപ്പോല് തന്നയല്ക്കാരനെ സ്നേഹിക്കാന്
ചൊന്നതാമോ നാഥന് ചെയ്ത കുറ്റം ?
അന്യര് തന് പാപം ചുംക്കാന് തുനിഞ്ഞൊരീ
ധന്യശിരസ്സിലോ മുള്ക്കിരീടം ?

കര്മ്മപ്രപഞ്ചമേ കൈയ്യറക്കാതെ നീ
എമ്മട്ടീ തോളില് കുരിശു വെച്ചൂ
അമ്മേ - അമ്മേ
അമ്മേ പൊറുക്കുമോ നിന് മനം ഞങ്ങള്ക്കായ്
നിന് മകനേന്തുമീ വേദനകള് ?

ചമ്മട്ടികളല്ല വീഴ്വതു മര്ത്ത്യന്റെ
ധര്മ്മക്ഷയങ്ങളാണീയുടലില്
രത്നകിരീടമല്ലീരാജരാജന്റെ
മുഗ്ധശിരസ്സിലോ മുള്മുനകള്

എത്ര കുടിച്ചാലും വറ്റാത്ത മര്ത്ത്യന്റെ
രക്തദാഹത്തിന് ചരിത്രമേ നീ
എത്ര കുടിച്ചാലും വറ്റാത്ത മര്ത്ത്യന്റെ
രക്തദാഹത്തിന് ചരിത്രമേ നീ
ഇത്തിരുമേദിയ്ക്കായ് ദാഹം ശമിയ്ക്കുവാന്
കല്പിച്ചെടുത്തതു കയ്പുനീരോ ?

എന് പിതാവേ…..
ഇവര് ചെയ്വതെന്താണെന്നതേതും ഇവരറിയുന്നതില്ലാ

എല്ലാം പൊറുക്കണേ മാപ്പിവര്ക്കേകണേ
എല്ലാം പൊറുക്കേണം പൊറുക്കേണമേ….


Save This Page As PDF