താരാകുമാരികളേ
താരാകുമാരികളേ താഴെ വരൂ താഴെ വരൂ
താമരക്കണ്ണുകളാല് തങ്ങളില് തങ്ങളില് കളമെഴുതും
താരാകുമാരികളേ താഴേ.

പല്ലക്കു കൊണ്ടു വരാം കല്ലുമാല കോര്ത്തു തരാം(പല്ലക്കു)
തരിവളകള് തീര്ത്തു തരാം തല്പമൊരുക്കാം -പുഷ്പ
തല്പമൊരുക്കാം
താരാകുമാരികളേ താഴേ

ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക
ജൂഡിയാ രാജധാനി അലങ്കരിക്കേ(ജൂണിലെ)
ചിത്രകംബളം - കീര്ത്തിമുത്തുമണ്ഡപം
നഗ്നപദം നഗ്നപദം നൃത്തമാടണം
താരാകുമാരികളേ താഴേ

തങ്കച്ചിലമ്പുകള് തന് ഝിലുഝിലുമേളം
സംഗീതസ്വരതരംഗരംഗസംവിധാനം (തങ്ക)
സ്വപ്നം മയങ്ങുന്ന സ്വര്ണസിംഹാസനം
സ്വര്ഗ്ഗമെങ്ങു ? സ്വര്ഗ്ഗമെങ്ങു ?
സ്വര്ഗ്ഗമെങ്ങു ? സ്വര്ഗ്ഗമെങ്ങു ? വേറെ ?
(താരാകുമാരികളേ താഴെ)


Save This Page As PDF