കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീ‍രിലാണെന്റെ നീരാട്ട്
അയ്യേ…. മ്…മ്…മ്..

അപ്പനുമമ്മയ്ക്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറുവീതം
അയലത്തുകാര്‍ക്കൊക്കെ അന്‍പതു വീതം
അച്ചാരം നല്‍കീട്ടു കല്യാണം

നടക്കും നടക്കും…..ഏയ്..

ആസാമില്‍ ഞാന്‍പോയതാരിക്കു വേണ്ടി?
കാശങ്ങുവാരിയതാരിക്കു വേണ്ടി?
വട്ടിക്കുനല്‍കിയ സമ്പാദ്യമൊക്കെയും
ചിട്ടിയില്‍ക്കൊണ്ടിട്ടതാരിക്കു വേണ്ടി?

പോണം മിസ്റ്റര്‍……….ഏയ്…

നിക്കണ്ട.. നോക്കണ്ട
താനെന്റെ പിന്നില് തിക്കിത്തിരക്കി നടക്കണ്ട
നിക്കണ്ട.. നോക്കണ്ട
താനെന്റെ പിന്നില്‍ തിക്കിത്തിരക്കി നടക്കണ്ട
കല്‍ക്കണ്ടം പൂശിയ കിന്നാരവാക്കുമായ്
കൈക്കൂലികാട്ടിയടുക്കണ്ടാ

എന്റെ കരളല്ലേ… പോടോ പോടോ ഛി പോടോ


Save This Page As PDF