കല്പ്പനയാകും യമുനാനദിയുടെ
അക്കരെ–യക്കരെ–യക്കരെ
കല്പ്പടവിങ്കല് കെട്ടാം നമുക്കു
പുഷ്പം കൊണ്ടൊരു കൊട്ടാരം
വെണ്ണിലാവാല് മെഴുകി മിനുക്കിയ
വെണ്ണക്കല്ലിന് കൊട്ടാരം (കല്പ്പന..)

വസന്തമാസം പറന്നു വന്നി-
ട്ടലങ്കരിക്കും കൊട്ടാരത്തില്,
മാരിവില്ലുകള് മാലകള് തൂക്കി
മധുരിതമാക്കും മട്ടുപ്പാവില്

പള്ളിമഞ്ചം തീര്ക്കുമ്പോള്
വെള്ളമുകിലുകള് വിരിനീര്ത്തും
പള്ളിവിളക്കു കൊളുത്തുമ്പോള്
വെള്ളിത്താരം തിരിനീട്ടും (കല്പ്പന..)Save This Page As PDF