വണ്ടീ പുകവണ്ടീ
വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണേ
തെണ്ടിനടന്നാല്‍ രണ്ടുപേര്‍ക്കും കയ്യില്‍ വരുന്നതു കായാണേ
കായാണേ

പള്ളവിശന്നാല്‍ തൊള്ളതുറക്കും
തൊള്ളതുറന്നാല്‍ കൂക്കിവിളിക്കും
എല്ലാഭാരവുമേറ്റിനടക്കും
ചെല്ലുന്നേടം തണ്ണികുടിക്കും
വണ്ടീ വണ്ടീ നിന്നെപ്പോലെ…..

ചക്രത്തിന്മേല്‍ നിന്റെകറക്കം
ചക്രം കിട്ടാനെന്റെ കറക്കം
വെള്ളം കിട്ടാന്‍ നിനക്കു മോഹം
കഞ്ഞികുടിക്കാനെനിക്കു ദാഹം
വണ്ടീ വണ്ടീ നിന്നെപ്പോലെ…..

മലയില്‍കൂടെ നിന്റെ കയറ്റം
ജനലില്‍കൂടെ എന്റെകയറ്റം
സ്റ്റേഷന്‍ വിട്ടാല്‍ നീയും പായും
നിന്നുടെ പിറകേ ഞാനും പായും
വണ്ടീ വണ്ടീ നിന്നെപ്പോലെ…….Save This Page As PDF