അനുരാഗനാടകത്തിന് …………
അനുരാഗനാടകത്തിന് അന്ത്യമാം രംഗം തീര്ന്നു
അരങ്ങിതിലാളൊഴിഞ്ഞു കാണികള് വേര്പിരിഞ്ഞു

പാടാന് മറന്നുപോയ മൂഢനാം വേഷക്കാരാ
തേടുന്നതെന്തിനോ നിന് ഓടക്കുഴല് മണ്ണടിഞ്ഞു
(അനുരാഗനാടകത്തിന്)

കണ്ണുനീരില് നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി
കൂരിരുളില് ദൂരെനിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ

വ്യര്ഥമാം സ്വപ്നങ്ങള്തന് പട്ടടക്കാടിനുള്ളില്
കത്തുമീ തീയിന് മുന്നില് കാവലിനു നിന്നാലും നീ
(അനുരാഗനാടകത്തിന്)Save This Page As PDF