ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് രാപ്പകല്‍
ഇവിടേഞാന്‍ കാത്തിരിക്കും നിന്നെ
ഇവിടേഞാന്‍ കാത്തിരിക്കും

എവിടെനീ പോയാലുമെത്രനാള്‍ പോയാലും
എരിയുന്ന മോഹത്തിന്‍ തിരിയുമേന്തി
ഒരുകൊച്ചുഹൃദയം നിന്‍ വരവും പ്രതീക്ഷിച്ചീ
കുടിലിന്റെ മുറ്റത്തു കാവല്‍ നില്‍ക്കും

ചിരകാലമായാലും ചെല്ലക്കുയിലേ നിന്‍
ചിറകടിയോര്‍ത്തുഞാന്‍ കാത്തിരിക്കും
എന്‍ ഉയിരുള്ളനാള്‍ വരെ കാത്തിരിക്കും

ഇതുമാത്രമിതുമാത്രം ഓര്‍മ്മവേണം
അകലുമെന്‍ പൂങ്കുയിലേ ദൂരെ
മറയുമെന്‍ പൂങ്കുയിലേ


Save This Page As PDF