ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞെ
ഇരുളിന്റെ വിരിമാറില്‍ ഇണപോയി മറഞ്ഞല്ലോ
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ

വരില്ലിനി വരില്ലിനി വസന്തത്തില്‍ നിന്‍ മുന്‍പില്‍
സ്വരരാഗസുധതൂകും ഹൃദയനാഥന്‍

ഇന്നോളം തണല്‍തന്ന പ്രണയത്തിന്‍ മലര്‍വനം
ഇടിവെട്ടിക്കരിഞ്ഞല്ലോ ചെറുകൂടും തകര്‍ന്നല്ലോ
ഇനിയാരെ………

ഇനിയൊരിക്കലും നിന്റെ മനതാരിന്‍ മാനത്തില്‍
അനുരാഗമാരിവില്ലു തെളിയില്ലല്ലൊ
കിനാവിന്റെ യമുനയില്‍ കളിത്തോണി മറിഞ്ഞല്ലോ
കരയില്‍നിന്നിനിയെന്തെ കരള്‍പൊട്ടിക്കരയുന്നു?
ഇനിയാരെ……….


Save This Page As PDF