കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ

കുരുടന്നു കൈവടിനീയല്ലോ
കൂരിരുളില്‍ തിരി നീയല്ലോ
കരകാണാത്തൊരു കദനക്കടലില്‍
കനിവിന്‍ തീരം നീയല്ലോ

പാരില്‍ പാപക്കുരിശും പേറി
കാല്‍വരിയേറിയ നായകനേ
മുള്‍മുടിചൂടുമ്പോളും കരുണാ
മുരളികയൂതിയ നായകനേ
നിന്നുടെ നിനവൊരു കൈത്തിരിയായി
മണ്ണിന്‍ വഴിയില്‍ വാഴേണം
കന്യാതനയാ കരുണാനിലയാSave This Page As PDF