ഉം….ഉം…ഉം….
മാമലകള്ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്

കായലും പുഴകളും കതിരണിവയലിനു
കസവിട്ടുചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിന് തണലത്ത് താമരക്കടവത്ത്
കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടുപോലൊരു വീടുണ്ട്

വീടിന്റെയുമ്മറത്ത് വിളക്കുംകൊളുത്തിയെന്റെ
വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
മാമലകള്ക്കപ്പുറത്ത്……..

എന്നെയും കാത്തുകാത്തു കണ്ണുനീര് തൂകുന്നോളേ
നിന്നരികില് പറന്നെത്താന് ചിറകില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെക്കൊണ്ടുപോകാന് കഴിവില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെക്കൊണ്ടുപോകാന് കഴിവില്ലല്ലോ
മാമലകള്ക്കപ്പുറത്ത്……..

Save This Page As PDF