കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണചെയ്വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാ
കണ്ണീര്ക്കടലില് നിന്നും നീയെന്നെ കരകേറ്റീടേണം

മധുരമീനാക്ഷി മധുരമീനാക്ഷി
മംഗളാംബികേ കനിയുക കനിയുക മായേ മഹാമായേ
തൊഴുകൈക്കുമ്പിളില് നിന് കൃപാമൃതം
തരുമാറാകേണം

ശരവണഭഗവാനേ ശരവണഭഗവാനേ
ശരണം ശരണം പഴനിലിലരുളും
ഗിരിജാ നന്ദനനേ
മിഴിനീരാണെന് കാവടി നിറയെ പനിനീരല്ലല്ലോ

കാശിവിശ്വനാഥാ കാശിവിശ്വനാഥാ
അഭയം നല്കണം ഒരുവരമരുളേണം
ആശ്രിതവത്സലനേ
മനഃശാന്തി തരൂ മനഃശാന്തിതരൂ

ശിവശംഭോ ശിവശംഭോ…………Save This Page As PDF