കയ്യില് നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും
നിന്നെ ഞാന് കലാകാരിയാക്കും

സിനിമാപ്പാട്ടുപഠിപ്പിക്കും
നൈലോണ് സാരിയുടുപ്പിക്കും
കാറില് നിന്നെക്കൊണ്ടുനടക്കും
കലാകാരിയാക്കും കലാകാരിയാക്കും

കുലുങ്ങിക്കുലുങ്ങി നടക്കേണം
കൂളിങ് ഗ്ലാസ് വെക്കേണം
കൈത്തണ്ടില് തൂക്കിയിടാനൊരു
കൊച്ചുവട്ടിവേണം
കുതിരവാലുപോലെ തലമുടി
കോതിക്കെട്ടിയിടേണം
കടമിഴി കൊണ്ടൊരു കമ്പിയില്ലാക്കമ്പിയടിക്കേണംSave This Page As PDF