കണ്ണുനീര് മുത്തുമായ് കാണാനെത്തിയ
കതിരുകാണാക്കിളി ഞാന്
എന്നോടിത്ര പരിഭവം തോന്നുവാന്
എന്തു പറഞ്ഞൂ ഞാന്
(കണ്ണുനീര്)

സങ്കല്പ്പങ്ങളെ ചന്ദനം ചാര്ത്തുന്ന
മന്ദസ്മേരവുമായ് (സങ്കല്പ്പങ്ങളെ)
ഈ കിളിവാതില്ക്കലിത്തിരി നേരം
നില്ക്കൂ നില്ക്കൂ നീ
നില്ക്കൂ നില്ക്കൂ നീ
(കണ്ണുനീര്)

സ്വപ്നം വന്നു മനസ്സില്ക്കൊളുത്തിയ
കര്പ്പൂരക്കിണ്ണവുമായ് (സ്വപ്നം)
എന്റെ മായാലോകത്തു നിന്നു നീ
എങ്ങും പോകരുതേ എങ്ങും പോകരുതേ
എങ്ങും പോകരുതേ …..Save This Page As PDF