തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴന് തന്ന കൊട്ടാരം

നീരാടാന് പനിനീര്
നെറ്റിയിലണിയാന് കസ്തൂരി
കിടന്നുറങ്ങാന് പൂമെത്ത
കിള്ളിയുണര്ത്താന് പൂന്തെന്നല്
ഓ………

ചങ്ങാതീ ചങ്ങാതീ
ചന്ദനമഞ്ചലിലേറിവരൂ
മനസ്സിണങ്ങിയ മംഗല്യത്തിനു
മാലകൊരുത്തു കൊരുത്തുതരൂ
ഓ……….

കായാമ്പൂ കണ്ണെഴുതി
കമ്മലണിഞ്ഞൂ കണ്കദളീ
പന്തലൊരുക്കി പൂമുല്ല
മന്ത്രകോടി ഞൊറിഞ്ഞുതരൂ
ഓ……Save This Page As PDF