ആദം ആദം
ഇതാ നിനക്കു തരുന്നു ഞാൻ
ഈ മനോജ്ഞമാം പറുദീസ
നിനക്കു ജീവിത സഖിയായ് ഇതാ
നിസ്തുലാംഗിയാം ഹവ്വ
ആ.. ആ ഓ..ഓ

ആർക്കു വേണം ആർക്കു വേണം
അല്ലിപ്പൂവിതൾ മാല ഈ ലില്ലിപ്പൂവിതൾ മാല
ആർക്കു വേണം ആർക്കു വേണം
ഹവ്വ കോർത്തൊരു പൂമാല

കാടായ കാടുകളെല്ലാം തേടി നിന്നെ തേടി ഞാൻ
പകലും രാവും പറുദീസയിൽ ഞാൻ
വിളിച്ചു വിളിച്ചു നടന്നു നിന്നെ വിളിച്ചു വിളിച്ചു നടന്നു

പാട്ടായ പാട്ടുകളെല്ലാം പാടി നൃത്തമാടി ഞാൻ(2)
മധുരക്കനികൾ മധുരക്കനികൾ
കൊതിച്ചു കൊതിച്ചു വരുന്നു ഞാൻ
കൊതിച്ചു കൊതിച്ചു വരുന്നു
ഓ…
ആദം ആദം ആ കനി തിന്നരുതു
ആ കനി മാത്രം തിന്നരുതു

അത്യുന്നതങ്ങളിൽ നിൻ തിരുനാമം
വാഴ്ത്തപ്പെടട്ടെ വാഴ്ത്തപ്പെടട്ടെ

ആദം ആദം ആക്കനി തിന്നുക നിങ്ങൾ
മഹോന്നതങ്ങളിലെത്തും നിങ്ങൾ
യഹൊവയെപ്പോലാകും നിങ്ങൾ
ആക്കനി തിന്നുക നിങ്ങൾ

തരൂ തരൂ.തരൂ തേൻ കനികൾ
ആ നല്ല തേൻ കനികൾ (2)
കനകമയ മണിമകുടം കൈവരുമല്ലോ (2)
കാഞ്ചന സിംഹാസനം കൈവരുമല്ലോ (2)
നമ്മൾ ദൈവത്തെപ്പോലാകുമല്ലോ
മാലാഖമാർ വന്നു നമ്മുടെ
മഞ്ചലെടുക്കുമല്ലോ മഞ്ചലെടുക്കുമല്ലോ (2)

പാപികളെ പാപികളെ പറുദീസ നിങ്ങൾക്കില്ല
പാപത്തിൻ കനി തിന്നവരേ ഈ
പറുദീസ നിങ്ങൾക്കില്ലSave This Page As PDF