ദയാപരനായ കർത്താവേ
ഈ ആത്മാവിനു കൂട്ടായിരിക്കണമേ

മണ്ണിനോടു യാത്ര പറഞ്ഞു
മക്കളെ വിട്ടു പിരിഞ്ഞു
മാനത്തുയർന്ന മാടപ്പിറാവിനി മടങ്ങിയെത്തുകയില്ല
മടങ്ങിയെത്തുകയില്ല (ദയാപരനായ)

ത്യാഗത്തിൻ ബലിപീഠത്തിൽ
തകർന്നു വീണൊരു ജീവിതം (ത്യാഗത്തിൻ)
മിന്നും മാലയും കെട്ടിയ കൈകൾ
തല്ലിയുടച്ചൊരു ജീവിതം (ദയാപരനായ)

മാലാഖമാർ കയറിചെല്ലാൻ
മടി കാണിയ്ക്കുമിടങ്ങളിൽ
പാപത്തിന്റെ മുഖം മൂടിയുമായ്
പാഞ്ഞു വരുന്നു ചെകുത്താന്മാർ (ദയാപരനായ)

താലോലിച്ചു വളർത്തിയെടുത്തൊരീ
തങ്കക്കുടങ്ങൾക്കാരുണ്ട്
അവരുടെയന്തിമ ചുംബനമല്ലേ
അമ്മേ കണ്ണു തുറക്കൂല്ലേ

ദയാപരനായ കർത്താവേ
ഈ ആത്മാവിനു കൂട്ടായിരിക്കണമേ
Save This Page As PDF