പനിനീര് പെയ്യുന്ന പൂനിലാവും
പതിനേഴിലെത്തിയ പെണ്കിടാവും
പാനപാത്രത്തില് മുന്തിരിച്ചാറും
പാടാന് വീണയും … പിന്നെന്തു വേണം …

ലഹരീ ലഹരീ ലഹരീ
ലാസ്യ ലഹരി ലാവണ്യ ലഹരി
ലഹരി ലഹരി ലഹരി (ലഹരീ)

പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു (പകരൂ)

പന്തയത്തില് ജയിച്ചു
ഭാഗ്യമുദിച്ചു
മോഹത്തിന് മുന്തിരി നീര്
മുത്തി മുത്തിക്കുടിച്ചു (പന്തയത്തില് )

കാത്തിരുന്ന രാത്രി കല്യാണരാത്രി
സ്വപ്നങ്ങള് ഇക്കിളി കൂട്ടും
സ്വര്ഗ്ഗീയ രാത്രി - ഇന്നൊരു
സ്വര്ഗ്ഗീയ രാത്രി (കാത്തിരുന്ന)
(ലഹരി)

Save This Page As PDF